Daily Current Affairs | 19 July 2024 | Guides Academy

Daily Current Affairs 19/07/2024

1. യൂണിസെഫിൻ്റെ റിപ്പോർട്ട് പ്രകാരം 2023-ൽ അഞ്ചുവയസിൽ താഴെയുള്ളവരിലെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത കു ട്ടികളുടെ എണ്ണം ഏറ്റവും കൂടുതലുള്ള രണ്ടാ മത്തെ രാജ്യം-

ഇന്ത്യ

ഒന്നാമത്തെ രാജ്യം - നൈജീരിയ

2.അടുത്തിടെ ഗുജറാത്തിലെ കുട്ടികളിൽ പ ടർന്നു പിടിച്ച അപകടകരമായ വൈറസ്-

ചാന്ദിപുര

കൊതുക്, ഈച്ച എന്നിവ വഴിയാണ് വൈറസ് പടരുന്നത്

3. പാമ്പുകളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വേണ്ടി കേരള വനം വകുപ്പ് ആരംഭിച്ച ആപ്പ്-

സർപ്പ ആപ്പ്

►ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തി ലുള്ള ഒരു ആപ്പ് പുറത്തിറങ്ങിയത്.

4. സൗരയുഥത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന 6 എക്സോപ്ലാനറ്റ് (പുറംഗ്രഹങ്ങളെ) കണ്ടെത്തിയ നാസയുടെ ദൗത്യം -

TESS (Training Exoplanet Survey Satellite)

►ഇതോടെ സൗരയുഥത്തിന് പുറത്ത് മനുഷ്യർക്ക് അറിയാവുന്ന ഗ്രഹങ്ങളുടെ എണ്ണം 5502 ആയി. 

5.ലോകത്ത് ജീവിക്കാൻ ഏറ്റവും അനുയോ ജ്യമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്-

വിയന്ന (ഓസ്ട്രിയൻ തലസ്ഥാനം)

6.അടുത്തിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സൗഹൃദത്തിൻ്റെ പ്രതീകമായി മൈത്രീ ഉദ്യാൻ ഉദ്ഘാടനം ചെയ്ത രാജ്യം-

 മൗറീഷ്യസ്

7.ഏഷ്യയിലെ ആദ്യത്തെ ആരോഗ്യ ഗവേ ഷണവുമായി ബന്ധപ്പെട്ട പ്രീ-ക്ലിനിക്കൽ നെറ്റ്‌വർക്ക് സൗകര്യം നിലവിൽ വന്നത്-

 ഫരീദാബാദ്-ഹരിയാന

8. 2024 ജൂലായിൽ അന്തരീച്ച്, തിരുവനന്ത പുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപകനും സ്ഥാപക ഡയ റക്‌ടറുമായിരുന്ന വ്യക്തി-

ഡോ. എം.എസ്. വല്യത്താൻ

► മണിപാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസിലറായിരുന്നു ഡോ. വല്യത്താൻ

► പത്മശ്രീ - 1990

പത്മ വിഭൂഷൺ -2005

9. ജൂലൈ 18:
അന്താരാഷ്ട്ര നെൽസൺ
മണ്ടേല ദിനം

No comments:

Powered by Blogger.