Daily Current Affairs | 05 August 2024 | Guides Academy
Daily Current Affairs 05/08/2024
1.ആഭ്യന്തര പ്രക്ഷോഭത്തെ തുടർന്ന് രാജി വച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി-
ഷെയ്ഖ് ഹസീന
2. പുതിയ ക്രിമിനൽ നിയമങ്ങൾക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി ചണ്ഡീഗഢിൽ പുറത്തിറക്കിയ ആപ്പുകൾ ഏതൊക്കെ?
1) ഇ-സാക്ഷ്യ :
എല്ലാ വീഡിയോഗ്രാഫി യും ഫോട്ടോഗ്രാഫിയും സാക്ഷ്യപത്രങ്ങളും ഇ-എവിഡൻസ് സെർവറിൽ സംരക്ഷിക്കപ്പെടും
2) ഇ-സമ്മൺ :
എല്ലാ തെളിവുകളും ഇല ക്ട്രോണിക് രൂപത്തിൽ കോടതിയിൽ നിന്ന് പോലീസ് സ്റ്റേഷനിലേക്കും സമൻസ് അയയ്ക്കേണ്ട വ്യക്തിക്കും അയയ്ക്കും.
3) ന്യായ സേതു :
പോലീസ്, മെഡിക്കൽ, ഫോറൻസിക്, പ്രോസി ക്യൂഷൻ, ജയിലുകൾ എന്നിവ ന്യായ സേതു വിൽ പരസ്‌പരം ബന്ധി പ്പിച്ചിരിക്കും
4) ന്യായ ശ്രുതി :
വീഡിയോ കോൺഫറൻ സിംഗിലൂടെ സാക്ഷികളെ വിസ്തരിക്കാൻ കോടതി യ്ക്ക് കഴിയും
3. പുതിയ ക്രിമിനൽ നിയമങ്ങൾ 100% നടപ്പാക്കുന്ന ആദ്യ പ്രദേശമാണ് -
ചണ്ഡീഗഢ്
4. സർക്കാർ രേഖകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി അംഗപരിമിതർ, വികലാംഗർ, മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവർ തുടങ്ങിയ പരാമർശങ്ങൾക്ക് പകരമായി ഉപയോഗിക്കുന്ന വാക്ക്-
ഭിന്നശേഷിക്കാർ
5. കോളേജ് വിദ്യാർത്ഥിനികൾക്ക് നേതൃത്വ പരിശീലനം നൽകാൻ സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ആരംഭിച്ച പദ്ധതി-
പ്രതിഭാ പോഷൺ
6. വിവിധ വകുപ്പുകളുടെയും മൾട്ടി ഡിസിപ്ലി നറി സെന്ററുകളുടെയും പ്രധാന പ്രവർ ത്തനങ്ങൾ ചിട്ടയായും സമയബന്ധിത മായും രേഖപ്പെടുത്തുന്നതിന് NIT-കാലിക്കറ്റ് ആരംഭിച്ച വെബ് പോർട്ടൽ-
നിവാഹിക
7. കരിയർ ഗോൾഡൻസ്ലാം നേട്ടം കൈവരിച്ച 5-ാമത്തെ ടെന്നീസ് താരം-
നൊവാക് ജോക്കോവിച്ച്
► കരിയറിൽ ഗ്രാൻഡ്സ്ലാം കിരീടങ്ങളും ഒളിമ്പിക്സ‌് സിംഗിൾസ് സ്വർണവും നേടുന്നതാണ് കരിയർ ഗോൾഡൻസ്ലാം
8. പാരീസ് ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ 100 മീറ്ററിൽ സ്വർണ്ണം നേടിയത്-
നോഹ ലൈൽസ്
(USA)
No comments: