Daily Current Affairs | 28 August 2024 | Guides Academy

Daily Current Affairs 28/08/2024

1. സൈലേഷ്യ ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ പുരുഷ പോൾവാൾട്ടിൽ പുതിയ ലോകറെക്കോർഡോടെ (6.26m) ഒന്നാമത് എത്തിയത് -
അർമാൻഡ് ഡുപ്ലന്റിസ് (സ്വീഡൻ )

🔹
പത്താംതവണയാണ് ലോക റെക്കോർഡ് പുതുക്കുന്നത്.

2. 40 ശതമാനത്തിലേറെ അംഗപരിമിതിയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ സാമൂഹ്യനീതി വകുപ്പ് ധനസഹായം നൽകുന്ന പദ്ധതി -
വിദ്യാജ്യോതി

3. 2024 ഓഗസ്റ്റിൽ അന്തരിച്ച ബോളിവുഡ് സിനിമ മാസിക സ്റ്റാർഡസ്റ്റ് സ്ഥാപകനും നിർമ്മാതാവുമായ വ്യക്തി - നാരി ഹിര

4. കള്ളപ്പണം വെളുപ്പിക്കൽ, ലഹരി മരുന്ന് കടത്ത്, ലൈംഗിക ചൂഷണം തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ടെലിഗ്രാം മെസ്സഞ്ചർ ആപ്പിന്റെ  സി.ഇ.ഒ. - പാവെൽ ദുറോവ്


5. ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിന്റെയും  ബുഷ് വിൽ മോറിന്റെയും മടക്കയാത്രയ്ക്ക് 2025 ഫെബ്രുവരി വരെ കാത്തിരിക്കേണ്ടി വരും.

🔹 സ്പേസ് എക്സ് മേധാവി -
ഇലോൺ മസ്ക്

6. സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾ കണ്ടെത്തി പൊതുജന പങ്കാളിത്തത്തോടെ പ്രതിരോധ പ്രവർത്തനം ആവിഷ്കരിക്കുന്നതിനുള്ള കുടുംബശ്രീയുടെ പദ്ധതി -
ക്രൈം മാപ്പിംഗ്

🔹 കുറ്റകൃത്യ സാധ്യത തടയുക, മേഖലകൾ കണ്ടെത്തുക, ഭൂപടം തയ്യാറാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ഘട്ടങ്ങൾ.

7. ദാരിദ്ര്യയിലേക്ക് താഴെയുള്ള 60 വയസ്സ് തികഞ്ഞവർക്ക് സൗജന്യമായി കൃത്രിമ പല്ല് വച്ചു നൽകുന്ന സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി-
മന്ദഹാസം

🔹 അക്ഷയ കേന്ദ്രങ്ങളിലൂടെ
സുനീതി പോർട്ടലിലാണ് അപേക്ഷിക്കേണ്ടത്.

8. സീസണിലെ അവസാന ഗ്രാൻഡ്‌സ്ലാം ടൂർണ്ണമെന്റ് -
യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റ്

🔹
ഹാർഡ് കോർട്ടിൽ നടക്കുന്ന ടൂർണമെന്റിന്റെ 144 ആം പതിപ്പാണ് ഈ വർഷം ഉള്ളത്.

9. ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജിവച്ചതിനെ തുടർന്ന് താൽക്കാലിക ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നത് - പ്രേംകുമാർ

🔹 സംസ്ഥാന  ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ  -
പ്രേംകുമാർ

10.പോഷകാഹാര മാസമായി ആചരിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത് - സെപ്റ്റംബർ 1-30

🔹പോഷകാഹാര പ്രചാരണവും പുതിയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെടുത്തിയ ക്യാമ്പയിൻ -
പോഷൻ ഭി പടായി ഭി

11. ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുന്ന ആദ്യ മലയാളി വനിതാ താരങ്ങൾ -
സജന സജീവൻ(മാനന്തവാടി,വയനാട്), ആശ ശോഭന(തിരുവനന്തപുരം)

🔹2024-ൽ യു. എ. ഇ. യിൽ നടക്കുന്ന വനിതാ ട്വന്റി20 ലോകകപ്പ് ടീമിലാണ് ഇടം നേടിയത്.

🔹 ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ.

🔹 വൈസ് ക്യാപ്റ്റൻ- സ്മൃതി മന്ദന 

12. അയ്യങ്കാളി ജയന്തി -
ഓഗസ്റ്റ് 28

🔹 2024 ഓഗസ്റ്റ് 28-ന് അയ്യങ്കാളിയുടെ
161-ാം ജന്മദിനം.

🔹
1863 ഓഗസ്റ്റ് 28ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ ജനിച്ചു.

🔹
1893-ൽ വില്ലുവണ്ടി സമരത്തിന് നേതൃത്വം നൽകി.

🔹1915-ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരം -
കല്ലുമാല സമരം/പെരിനാട് ലഹള

🔹 കല്ലുമാല സമരം നടന്ന ജില്ല-
കൊല്ലം


No comments:

Powered by Blogger.