Daily Current Affairs | 29 August 2024 | Guides Academy

Daily Current Affairs 28/08/2024

1. 2024 ഓഗസ്റ്റിൽ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ(ICC) ചെയർമാനായി നിയമിതനായ ഇന്ത്യക്കാരൻ -
 ജയ് ഷാ

🔹 ഐസിസി ചെയർമാനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി - ജയ് ഷാ (35 വയസ്)

🔹 ഐസിസി തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് ജയ് ഷാ.

2. മലയാളിയായ ജോർജ് കുര്യൻ ഏത് സംസ്ഥാനത്തുനിന്നാണ് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് - മധ്യപ്രദേശ്

3. 2024-ൽ നടക്കുന്ന 17-ാമത് പാരാലിമ്പിക്സിന് വേദിയാകുന്നത്-
പാരീസ് (ഫ്രാൻസ്)

🔹 പാരീസ് ആദ്യമായാണ് പാരാലിമ്പിക്സിന് വേദിയാകുന്നത്.

🔹2024 ഓഗസ്റ്റ് 28-ന് നടക്കുന്ന പാരാലിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്നവർ - സുമിത് ആന്റിൽ(ജാവലിൻ), ഭാഗ്യശ്രീ ജാദവ് (ഷോട്ട്പുട്ട്)

🔹ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ താരങ്ങൾ പങ്കെടുക്കുന്ന പാരാലിമ്പിക്സാണിത് (84 താരങ്ങൾ)

🔹 മലയാളി ഷൂട്ടിംഗ് താരം സിദ്ധാർത്ഥ ബാബുവും 84 അംഗ ടീമിലുണ്ട്.

4. ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം ലക്ഷ്യമിടുന്ന സ്പെയ്സ് എക്സിന്റെ ദൗത്യം -
പൊളാരിസ് ഡോൺ

5. 80,000 കോടി രൂപയുടെ വിപണിമൂല്യം നേടുന്ന ആദ്യ കേരളാ കമ്പനി -
 മുത്തൂറ്റ് ഫിനാൻസ്

6.കെ.എസ്.ഇ.ബി.യുടെ നേതൃത്വത്തിൽ, 'ബെസ്' സംവിധാനത്തോടുകൂടിയ സംസ്ഥാനത്തെ ആദ്യ ഹൈബ്രിഡ് സൗരോർജ പാർക്ക് നിലവിൽ വരുന്നത് - ചീമേനി (കാസർകോട്)

🔹 സൗരോർജ പാർക്കുകളിൽ പകൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതി ശേഖരിച്ചുവച്ച് രാത്രിയിൽ വൈദ്യുതി ഉപയോഗം ഏറ്റവും കൂടുന്ന പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനമാണ് ബെസ്(BESS).

🔹BESS- Battery Energy Storage System

🔹 നിലവിലെ സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി - കെ. കൃഷ്ണൻകുട്ടി (ചിറ്റൂർ മണ്ഡലം)

7. പല്ലനയാറ്റിലുണ്ടായ റെഡീമർ ബോട്ട് ദുരന്തത്തിൽ പൊലിഞ്ഞ മഹാകവി കുമാരനാശാന്റെ അന്ത്യയാത്രയിലേക്ക് വെളിച്ചം വീശുന്ന ഇടശ്ശേരി രവിയുടെ പുസ്തകം -
 മഹാകവിയുടെ അന്ത്യയാത്ര

🔹റെഡീമർ ബോട്ട് ദുരന്തം നടന്നത് - 1924 ജനുവരി 16
 

8. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ബാലവേലയുള്ള സംസ്ഥാനം -
തെലങ്കാന

🔹 ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ബാലവേല ഇല്ല.

9. ആപ്പിളിന്റെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിതനായ ഇന്ത്യൻ വംശജൻ -
കേവൻ പരേഖ്  

10. 2024 ഓഗസ്റ്റിൽ നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ (എൻ.എസ്.ജി.) ഡയറക്ടർ ജനറലായി നിയമിതനായത് -
 ബി. ശ്രീനിവാസൻ


11. ഐ.ടി. കമ്പനികളുടെ കൂട്ടായ്മയായ നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് കമ്പനീസ് (നാസ്കോം ) ചെയർപേഴ്സൺ ആയി നിയമിതയായത് -
സിന്ധു ഗംഗാധരൻ

12. ഫോർമുല വൺ ഡച്ച് ഗ്രാൻപ്രീയിൽ വിജയിയായത് -
ലാൻഡോ നോറിസ് 

🔹 സീസണിൽ ബ്രിട്ടീഷ് ഡ്രൈവറായ നോറിസിന്റെ രണ്ടാം ഗ്രാൻപ്രീ നേട്ടമാണിത്.

🔹 നിലവിലെ ലോക ചാമ്പ്യൻ മാക്സ് വെസ്റ്റപ്പനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് നോറിസ് ജയം നേടിയത്.

13. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതി( യു.പി.എസ്) നടപ്പാക്കുന്ന ആദ്യ സംസ്ഥാനം -
 മഹാരാഷ്ട്ര 

14. ഇസ്രോ അടുത്ത വർഷം വിക്ഷേപിക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യയുടെ ഗഗൻയാൻ ദൗത്യ പേടകത്തിൽ സഞ്ചാരികൾക്കൊപ്പം ധാർവാഡ് കാർഷിക സർവകലാശാലയിൽ നിന്നും അയക്കുന്നത് - പഴയീച്ച 

🔹 ഗുരുത്വാകർഷണം ഇല്ലാത്ത ഇടങ്ങളിൽ പഴയീച്ചകൾക്ക് സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചാണ് പ്രധാനമായും പഠിക്കുന്നത്.

15. കാലം,പാത്തുമ്മയുടെ ആട് തുടങ്ങിയ മലയാള സാഹിത്യത്തിലെ പ്രശസ്തമായ കൃതികൾ ബ്രെയിൽ ലിപിയിലാക്കി പ്രസിദ്ധീകരിച്ചത് -
കണ്ണൂർ ജില്ലാ പഞ്ചായത്ത്

🔹 കാലം - എം. ടി.വാസുദേവൻ നായർ 

🔹 പാത്തുമ്മയുടെ ആട് - വൈക്കം മുഹമ്മദ് ബഷീർ 

16. വനിത ശിശു വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിധവ പുനർവിവാഹ ധനസഹായ പദ്ധതി-
 മംഗല്യ 

17. 2024 ഓഗസ്റ്റിൽ അന്തരിച്ച ഇംഗ്ലണ്ട് ദേശീയ ടീമിനെ പരിശീലിപ്പിച്ച ആദ്യ വിദേശ ഫുട്ബോൾ പരിശീലകൻ എന്ന ഖ്യാതിനേടിയ വ്യക്തി - സ്വെൻ ഗോരാൻ എറിക്സൺ (സ്വീഡൻ )

18. വായ്പകൾക്കാവശ്യമായ വിവരങ്ങൾ ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും വേഗം ലഭ്യമാക്കാനും വായ്പകളുടെ അനുമതിയുടെ വേഗം കൂട്ടാനും ലക്ഷ്യമിട്ട് ദേശീയതലത്തിൽ ഏകീകൃത വായ്പ പ്ലാറ്റ്ഫോം കൊണ്ടുവരുന്നത് -
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

🔹 റിസർവ്ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ - ശക്തികാന്ത ദാസ് 

🔹 ഡിജിറ്റൽ ഇടപാടുകളിൽ യുപിഐ കൊണ്ടുവന്ന വിപ്ലകരമായ മാറ്റത്തിന് സമാനമായി വായ്പ മേഖലയിൽ സമഗ്ര മാറ്റമാണ് ആർ.ബി.ഐ. ഇതിലൂടെ ലക്ഷ്യം ഇടുന്നത്.

🔹 ഡിജിറ്റൽ പെയ്മെന്റ് അടിസ്ഥാന സൗകര്യങ്ങളിൽ രാജ്യത്ത് ഉരുത്തിരിഞ്ഞ പുതിയ ത്രിത്വമാണ് - ജാം,യു.പി.ഐ,യു. എൽ.ഐ 

19. ഓഫീസ് സമയത്തിന് ശേഷം വരുന്ന ജോലി സംബന്ധമായ ഫോൺ കോളുകളും ഇ-മെയിലുകളും അവഗണിക്കാനുള്ള അവകാശം തൊഴിലാളികൾക്ക് നൽകുന്ന റൈറ്റ് ടു ഡിസ്കണക്ട് നിയമം പ്രാബല്യത്തിൽ വന്ന രാജ്യം - ഓസ്ട്രേലിയ

No comments:

Powered by Blogger.