Daily Current Affairs | 05 October 2024 | Guides Academy

Daily Current Affairs 05/10/2024

1. ഇന്ത്യൻ വനിതാ ഗുസ്തി താരമായ സാക്ഷി മാലിക്കിന്റെ ആത്മകഥ - വിറ്റ്നെസ്സ് 

🔹 ജൊനാഥൻ സെൽവരാജ് ആണ് ആത്മകഥയുടെ സഹ എഴുത്തുകാരൻ.

🔹 ഗുസ്തിയിൽ ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം - സാക്ഷി മാലിക് 

2. ഇസ്രയേൽ പ്രധാനമന്ത്രി -
ബെഞ്ചമിൻ നെതന്യാഹു 

🔹യു.എൻ. സെക്രട്ടറി ജനറൽ - ആന്റോണിയോ ഗുട്ടറസ് 

3. ഏത് കേന്ദ്രസർക്കാർ പദ്ധതിയുടെ പത്താം വാർഷികമാണ് 2024 ഒക്ടോബറിൽ ആഘോഷിച്ചത് -
സ്വച്ച് ഭാരത് അഭിയാൻ 

🔹 2014 ഒക്ടോബർ രണ്ടിനാണ് പദ്ധതി ആരംഭിച്ചത്.

4. ജയിലുകളിലെ ജാതി വിവേചനം അവസാനിപ്പിക്കാൻ വിധിച്ചത് നീതിന്യായ സ്ഥാപനം - സുപ്രീംകോടതി 

🔹 സുപ്രീംകോടതി ചീഫ് ജസ്റ്റിസ് - ഡി.വൈ ചന്ദ്രചൂഡ്

5. ആഗോള സംഘടനയായ ഫിഡെയുടെ പുതിയ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന ഇന്ത്യൻ താരം - അർജുൻ എരിഗാസി 

🔹 അഞ്ചാം റാങ്കിങ്ങിൽ ഇന്ത്യൻ താരം ഡി ഗുകേഷ് ഉണ്ട്.

🔹 ഒന്നാം റാങ്കിലുള്ളത് - മാഗ്നസ് കാൾസൺ (നോർവേ)

6. ലോക ബഹിരാകാശ വാരം - ഒക്ടോബർ 4 -10

🔹 ഈ വർഷത്തെ ബഹിരാകാശ വാരത്തിന്റെ മുദ്രാവാക്യം - ബഹിരാകാശവും കാലാവസ്ഥ വ്യതിയാനവും 

7. മഹാത്മാഗാന്ധിയുടെ ജന്മദിന വാർഷികത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്തത് - യുഎസിലെ സിയാറ്റ നഗരത്തിൽ 

🔹 സിയാറ്റയിലെ ആദ്യ ഗാന്ധി പ്രതിമയാണിത്.

🔹 പ്രശസ്തമായ സ്പേസ് നീഡിൽ ഗോപുരം സ്ഥിതി ചെയ്യുന്നത് - യു.എസ്.എ

8. ഇന്ത്യൻ മഹാസമുദ്രത്തിൽ ബ്രിട്ടന്റെ കൈവശമായിരുന്ന ഏതു ദീപുകളാണ് മൗറീഷ്യസിന് വിട്ടുനിൽക്കാൻ ഉടമ്പടിയായത് - ഷാഗോസ് ദ്വീപസമൂഹം  

🔹 ഡിഗോ ഗാർഷ്യ അടക്കം 7 പ്രധാന ദ്വീപുകൾ 60 ഓളം ചെറുദ്വീപുകൾ ചേർന്നതാണ് ഷാഗോസ് ദീപസമൂഹം.

🔹 മൗറീഷ്യസ് പ്രധാനമന്ത്രി -പ്രവിന്ദ് ജുഗ് നാഥ് 

9. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർമാനായി സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത് - ഡോ.ജിനു സക്കറിയ 

10. മറാഠിയടക്കം 5 ഭാഷകൾക്ക് കൂടി ശ്രേഷ്ഠ ഭാഷാ പദവി നൽകാൻ കേന്ദ്രമന്ത്രി സഭായോഗം തീരുമാനിച്ചു.

🔹 ബംഗാളി, അസമീസ്, പാലി, പ്രാകൃത് തുടങ്ങിയവയാണ് മറ്റ് ഭാഷകൾ.

🔹 ക്ലാസിക്കൽ പദവിയുള്ള ഭാഷകളുടെ എണ്ണം - 11

🔹 2013ലാണ് മലയാളത്തിന് ക്ലാസിക്കൽ ഭാഷാ പദവി ലഭിക്കുന്നത്.

11. ലോക മൃഗ ദിനം - ഒക്ടോബർ 4

🔹 നൂറുവർഷം മുൻപ് 1925 മാർച്ച് 24നാണ് ആദ്യമായി മൃഗദിനം ആചരിച്ചത്.

🔹 പിന്നീട് വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഓർമ്മദിനമായ ഒക്ടോബർ 4,1931 മുതൽ മൃഗദിനമായി ആചരിച്ചു വന്നു.

12. 2024 ഒക്ടോബറിൽ ക്രാത്തോൺ ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം - തായ് വാൻ 

13. സംസ്ഥാന സ്കൂൾ കായികമേള നാലുവർഷത്തിലൊരിക്കൽ ഒളിമ്പിക്സ് മാതൃകയിൽ നടത്താനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായി നവംബർ നാലു മുതൽ 11 വരെ നടക്കുന്ന പ്രഥമ സ്കൂൾ ഒളിമ്പിക്സ് വേദി - കൊച്ചി 

14.ആരോഗ്യമുള്ള മനസ്സുകളെ സൃഷ്ടിക്കാൻ നിലവിലുള്ള 38 ആരോഗ്യ കേന്ദ്രങ്ങൾക്ക് പുറമേ കൂടുതൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ തുറക്കാൻ ഒരുങ്ങുന്നത് - കോഴിക്കോട് കോർപ്പറേഷൻ 

🔹 കോഴിക്കോട് കോർപ്പറേഷൻ മേയർ - ഡോ. ബീന ഫിലിപ്പ്‌ 

15. വേൾഡ് സ്‌മൈൽ ഡേ - ഒക്ടോബർ 4

 വേൾഡ് ആനിമൽ വെൽഫെയർ ഡേ - ഒക്ടോബർ 4


No comments:

Powered by Blogger.