Daily Current Affairs | 14 January 2024 | Guides Academy

Daily Current Affairs 14/01/2024

1.സംസ്ഥാനത്ത് സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നത് -
 റീജണൽ കാൻസർ സെന്റർ(RCC), തിരുവനന്തപുരം 


2. 2024 ജനുവരിയിൽ, ഏതു മിസൈലിന്റെ പുതിയ പതിപ്പാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത് -
 ആകാശ് 


3.രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ അടൽ സേതു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് -
2024 ജനുവരി 12

 'അടൽ സേതു' ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - ശിവ്‌രി(മുംബൈ) മുതൽ നവഷേവ(നവിമുംബൈ) വരെ

 പാലത്തിന്റെ ആകെ നീളം 22 കിലോമീറ്ററും കടലിനു മുകളിലൂടെയുള്ള നീളം 16.5 കിലോമീറ്ററുമാണ് 


4. 34-ാമത് ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം-
ഐവറി കോസ്റ്റ്


5. 2024 ജനുവരിയിൽ,ആപ്പിളിനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി മാറിയത്-
 മൈക്രോസോഫ്റ്റ്


6. രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ 150 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ താരം -

 ടിം സൗത്തി (ന്യൂസിലാൻഡ്)


7. 2016-ൽ ബംഗാൾ ഉൾക്കടലിന് മീതെ കാണാതായ ഏത് വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് അടുത്തിടെ കണ്ടെത്തിയത് -
 An-32


8. ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ നിലവിൽ വരുന്ന നഗരം -
അഹമ്മദാബാദ് 


9. അധിനിവേശ വൃക്ഷങ്ങൾ നീക്കം ചെയ്ത് നിത്യഹരിത വനങ്ങൾ പുനഃസൃഷ്ടിക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതി -
 വനദീപ്തി 


10. ദുരന്തമുഖങ്ങളിൽ അകപ്പെടുന്ന ശ്രവണശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടവർക്ക് രക്ഷാപ്രവർത്തകരുമായി ആശയവിനിമയം സുഗമമാക്കുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആരംഭിക്കുന്ന ആംഗ്യഭാഷ പരിശീലന  പദ്ധതി -
 പ്രാപ്യം 


No comments:

Powered by Blogger.