Daily Current Affairs | 04 February 2024 | Guides Academy
04 FEBRUARY 2024
By ORBIT PSC
Daily Current Affairs 04/02/2024
1. 2024 ഫെബ്രുവരിയിൽ, തമിഴ് സൂപ്പർതാരം വിജയ് ആരംഭിച്ച രാഷ്ട്രീയ പാർട്ടി -
തമിഴക വെട്രി കഴകം (ടി. വി. കെ.)
2. 6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ജേതാക്കളായ സംസ്ഥാനം -
മഹാരാഷ്ട്ര
57 സ്വർണവും 48 വെള്ളിയും 53 വെങ്കലവുമടക്കം 158 മെഡലാണ് മഹാരാഷ്ട്രയ്ക്ക് ലഭിച്ചത്.
തമിഴ്നാടും ഹരിയാനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
3.6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരളത്തിന്റെ സ്ഥാനം -
9 (11 സ്വർണം, 9 വെള്ളി, 15 വെങ്കലം)
ആതിഥേയത്വം വഹിച്ച സംസ്ഥാനം- തമിഴ്നാട് (ഭാഗ്യചിഹ്നം- വീരമങ്ക)
4.2023-ൽ ഭോപ്പാലിൽ നടന്ന 5-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ജേതാക്കൾ -
മഹാരാഷ്ട്ര
5.2022-23 വർഷത്തെ സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ വളർച്ച -
6.6%
2021-22 വർഷത്തെ
സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം
കേരളത്തിന്റെ വളർച്ച
-
12.01%
6. കേരള മീഡിയ അക്കാദമിയുടെ 'മീഡിയ പേഴ്സൺ ഓഫ് ദ ഇയർ' പുരസ്കാരത്തിന് അർഹനായത് -
വഇൽ അൽ ദഹ്ദൂദ്
അൽ ജസീറയുടെ ഗാസ ബ്യൂറോ ചീഫാണ്.
7. 2024 ഫെബ്രുവരിയിൽ ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ, ഷെവലിയർ പുരസ്കാരത്തിന് അർഹയായ മലയാളി -
പൂയം തിരുനാൾ ഗൗരി പാർവതിഭായി
1802-ൽ, ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ടാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
8. ഇന്ത്യയ്ക്ക് 31 അത്യാധുനിക പ്രിഡേറ്റർ ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും നൽകുന്നതിനുള്ള സുപ്രധാന കരാറിന് അനുമതി നൽകിയ രാജ്യം -
യു. എസ്. എ.
9. 2024 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യുന്ന മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പേരിലുള്ള സ്മാരകം സ്ഥിതിചെയ്യുന്നത് -
കൊച്ചി
10. 2024 ഫെബ്രുവരിയിൽ ഇന്ത്യയിൽ പുതുതായി നിലവിൽവന്ന 5 റംസാർ സൈറ്റുകൾ
കർണാടക (3)
1. മഗഡി കേരെ കൺസർവേഷൻ റിസർവ്
2. അങ്കസമുദ്ര പക്ഷി സംരക്ഷണകേന്ദ്രം
3. അഘനാശിനി അഴിമുഖം
തമിഴ്നാട്(2)
1. കരൈവെട്ടി പക്ഷിസങ്കേതം
2-ലോങ്‌വുഡ് ഷോല റിസർവ് വനം
11. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ റംസാർ സൈറ്റുകളുള്ള സംസ്ഥാനം -
തമിഴ്നാട് (16)
2024 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ആകെ റംസാർ സൈറ്റുകളുടെ എണ്ണം - 80
12. ലോകത്തിലെ വൃത്തിയുള്ള കടൽത്തീരങ്ങൾക്ക് നൽകുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് ലഭിച്ച കേരളത്തിലെ ആദ്യ ബീച്ച് -
കാപ്പാട് (കോഴിക്കോട്)
ഡെന്മാർക്ക് ആസ്ഥാനമായുള്ള ഫൗണ്ടേഷൻ ഫോർ എൻവിയോൺമെന്റൽ എജ്യുക്കേഷനാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുന്നത്.
Join telegram - KERALAPSC പരീക്ഷൾക്ക് തയ്യാറെടുക്കുന്നവർക്ക് വഴികാട്ടി….✌️
Join Telegram channel - Link here
Join Whatsapp channel - Link here
Join Youtube channel - Link here
Follow on Instagram - Link here
Follow on Facebook page - Link here
Website - http://www.orbitpsc.in/
No comments: