Daily Current Affairs | 10 March 2024 | Guides Academy

Daily Current Affairs 09/03/2024

1.  2024 മാർച്ച് 8ന് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത പ്രശസ്ത എഴുത്തുകാരി - സുധാ മൂർത്തി

🔹
2006-ൽ പത്മശ്രീയും 2023-ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.


2. നാവികസേനയ്ക്ക് വേണ്ടി ഡി. ആർ. ഡി. ഒ. വികസിപ്പിച്ച, സ്വയംനിയന്ത്രിത ചെറുനിരീക്ഷണ അന്തർവാഹിനി - ഹൈ എൻഡ്യൂറൻസ് ഓട്ടണോമസ് അണ്ടർവാട്ടർ വെഹിക്കിൾ (HEAUV)

🔹
കൊച്ചി കപ്പൽശാലയിലാണ് തദ്ദേശീയമായി രാജ്യത്തെ ആദ്യ എച്ച്. ഇ. എ. യു. വി. വികസിപ്പിച്ചത്.


3. ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി, 'ഗുരു തിരിച്ചുവന്നപ്പോൾ' എന്ന പുസ്തകം രചിച്ചത് - കെ. ജി. ജ്യോതിർഘോഷ്


4. 2024 മാർച്ചിൽ നിലവിൽ വന്ന
അരുണാചൽപ്രദേശിലെ 27-ാമത് ജില്ല- ബൈച്ചം


5. 2024 മാർച്ച് 9ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത, ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടപ്പാത തുരങ്കം - സെല തുരങ്കം

6.ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടപ്പാത തുരങ്കം സ്ഥിതിചെയ്യുന്ന സംസ്ഥാനം- അരുണാചൽപ്രദേശ്

🔹
സമുദ്രനിരപ്പിൽ നിന്നും 13000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന തുരങ്കപാതയുടെ ഒന്നാം തുരങ്കത്തിന് 980 മീറ്ററും (ചില സോഴ്സിൽ 1003 മീറ്റർ) രണ്ടു ട്യൂബുകളുള്ള രണ്ടാം തുരങ്കത്തിന് 1555 മീറ്ററുമാണ്(1595 മീറ്റർ എന്നും കാണുന്നു) നീളം.

🔹
ഇരുതുരങ്കങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയുടെ നീളം 1200 മീറ്ററാണ്.

🔹നിർമാണ
ചെലവ് - 825 കോടി രൂപ

🔹നിർമാണം -
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ

🔹
ഓസ്ട്രിയൻ ടണലിംഗ് സാങ്കേതികവിദ്യയാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

🔹
പദ്ധതിയ്ക്ക്  തറക്കല്ലിട്ടത് - 2019 ഫെബ്രുവരി 9

7. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് നിലവിൽ വരുന്ന സംസ്ഥാനം - അരുണാചൽപ്രദേശ്

🔹
ലോവർ ദിബാംഗ് വാലി ജില്ലയിലാണ് ദിബാംഗ് വിവിധോദ്ദേശ്യ ജലവൈദ്യുത പദ്ധതി നിലവിൽ വരുന്നത്.


8. 2024 മാർച്ചിൽ രാജിവച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ - അരുൺ ഗോയൽ


9. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ താരം - രവിചന്ദ്രൻ അശ്വിൻ (36*)



No comments:

Powered by Blogger.