Daily Current Affairs | 09 April 2024 | Guides Academy

Daily Current Affairs 09/04/2024

1. 2024 ഏപ്രിൽ 8 ന് സമ്പൂർണ്ണ സൂര്യഗ്രഹണ സമയത്ത് ദൃശ്യമാകുന്ന ഗ്രീൻ ഡെവിൾസ് കോമറ്റ് (ചെകുത്താൻ വാൽ നക്ഷത്രം) എന്നറിയപ്പെടുന്ന വാൽനക്ഷത്രം-

12P/ പോൺസ് - ബ്രൂക്

2.യുറാൽ നദിയിലെ ജലനിരപ്പ് ഉയർന്ന് അണക്കെട്ട് തകർന്നതിനെ തുടർന്ന് അടി യന്തരാവസ്‌ഥ പ്രഖ്യാപിച്ച റഷ്യയിലെ പ്രദേശം-

ഒറൈൻബർഗ്

3.അന്താരാഷ്ട്ര മാധ്യമ സ്‌ഥാപനമായ ബിബി സി (British Broadcasting Corporation) യുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുത്ത സ്വകാര്യ കമ്പനി-

കളക്ടീവ് ന്യൂസ് റൂം

4.ഇന്റർനാഷണൽ മാരിടൈം ഓർഗനൈ സേഷന്റെ ഐ.എസ്‌.പി.എസ് (ഇന്റർനാഷ ണൽ ഷിപ്പിംഗ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡ് )അംഗീകാരം ലഭിച്ച കേരളത്തിലെ തുറമുഖം-

വിഴിഞ്ഞം തുറമുഖം

5. 2024 ഏപ്രിൽ 8 ന് ജന്മശതാബ്ദി (നൂറാം ജന്മദിനം) ആഘോഷിക്കുന്ന നാടക കൃത്ത്-

തോപ്പിൽ ഭാസി

► പ്രധാന കൃതികൾ - നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി,ഒളിവിലെ ഓർമ്മകൾ, സർവേക്കല്ല്, മുടിയനായ പുത്രൻ,മൂലധനം, തുലാഭാരം, പുതിയ ആകാശം പുതിയ ഭൂമി, അശ്വമേധം,ശരശയ്യ,കൈയും പുറത്തിടരുത് തലയും

6.ലോക കാൻഡിഡേറ്റ്സ് ചെസ്സ് ടൂർണമെന്റിന് വേദിയാകുന്നത്-

ടൊറന്റോ (കാനഡ)

7.ഫോർമുല വൺ കാറോട്ടത്തിലെ ജപ്പാൻ ഗ്രാൻഡ്പ്രിയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്-

മാക്‌സ് വെസ്‌റ്റപ്പൻ

No comments:

Powered by Blogger.