Daily Current Affairs | 21 May 2024 | Guides Academy
Daily Current Affairs 21/05/2024
1.മുൻ കേരള മുഖ്യമന്ത്രി ഇ.കെ.നായനാരുടെ 20-ാം ചരമവാർഷികവുമായി ബന്ധപ്പെട്ട് 2024 മെയിൽ ഇ.കെ. നായനാർ അക്കാദമി മ്യൂസിയം തുറന്നത് എവിടെയാണ്?
ബർണ്ണശ്ശേരി, കണ്ണൂർ
2.ഡെഡ്ലൈനിന്റെ 2024-ലെ ഗ്ലോബൽ ഡിസ്പ്റ്റേഴ്‌സ് ലിസ്റ്റിൽ ഇടംനേടിയ ഇന്ത്യൻ ചലച്ചിത്ര നടി?
ദീപിക പദുക്കോൺ
3.2024-ലെ ടി-20 പുരുഷ ലോകകപ്പ് ക്രിക്കറ്റിൽ സ്കോട്ട്ലന്റ് ടീമിനെ സ്പോൺസർ ചെയ്യുന്ന കർണാടകയിൽ നിന്നുള്ള ഡയറി പ്രോഡക്ട്ബ്രാന്റ്?
നന്ദിനി
4.അറബിക്കടലിൽ കാണപ്പെടുന്ന സ്രാവുകളുമായി ബന്ധപ്പെട്ട ഗവേഷണത്തിനും അവയുടെ സംരക്ഷണത്തിനുമായി ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച ഗൾഫ് രാജ്യം ഏതാണ്?
ഒമാൻ
5.2024 മെയിൽ പുറത്തിറങ്ങിയ ടൈംസ് ഹയർ എജ്യുക്കേഷന്റെ യങ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിൽ നിന്നുള്ള യൂണിവേഴ്‌സിറ്റി?
എം.ജി. യൂണിവേഴ്സിറ്റി
6. 2024 മെയിൽ വേൾഡ് ആന്റ്റി ഡോപ്പിംഗ് ഏജൻസിയുടെ വിലക്ക് ലഭിച്ച ഇന്ത്യയുടെ ബോക്സിംഗ് താരം?
പർവീൻ ഹൂഡ
7.ഇന്ത്യയിലെ ആദ്യ വെർച്വൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയ ബാങ്ക്? എച്ച്.ഡി.എഫ്.സി.
8.കേരളത്തിലെ ആദ്യ പാലിയേറ്റീവ് കെയർ ട്രീറ്റ്‌മെന്റ്റ് സപ്പോർട്ടിംഗ് യൂണിറ്റ് നിലവിൽ വന്ന ജില്ല?
കൊല്ലം
9.2024 മെയിൽ ഇന്ത്യയും ഫ്രാൻസും സംയുക്തമായി മേഘാലയയിൽ ആരംഭിച്ച സൈനികാഭ്യാസം?
ശക്തി 2024
10.2023-24 സീസണിലെ കോപ്പ ഇറ്റാലിയ കിരീടം നേടിയത്?
ജുവന്റൻസ് എഫ് സി
No comments: