Daily Current Affairs | 10 October 2024 | Guides Academy

Daily Current Affairs 10/10/2024

1. 2024-ലെ രസതന്ത്ര നോബൽ പുരസ്കാര ജേതാക്കൾ -

സർ ഡെമിസ് ഹസാബിസ്,
ഡോ. ജോൺ ജമ്പർ,
പ്രൊഫ. ഡേവിഡ് ബേക്കർ

🔹
അമിനോ ആസിഡ് ശ്രേണിയിൽ നിന്ന് പ്രോട്ടീനിന്റെ ത്രിമാനഘടന പ്രവചിക്കാൻ ആൽഫാ ഫോൾഡ്-2 എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ വികസിപ്പിച്ചതാണ് ബ്രിട്ടീഷ് കമ്പ്യൂട്ടർ ശാസ്‌ത്രജ്ഞൻ ഡെമിസ് ഹസാബിസിനെയും ജോൺ ജമ്പറിനെയും പുരസ്‌കാരത്തിനർഹരാക്കിയത്.

🔹
മരുന്നുകളിലും വാക്സിനുകളിലും നാനോ മെറ്റീരിയലുകളിലും സെൻസറുകളിലും ഉപയോഗിക്കാവുന്ന കമ്പ്യൂട്ടേഷനൽ പ്രോട്ടീൻ ഡിസൈൻ വികസിപ്പിച്ചതിനാണ് അമേരിക്കൻ ശാസ്ത്രജ്ഞനായ ഡേവിഡ് ബേക്കർ പുരസ്കാരത്തിന് അർഹനായത്.


2. 2024-ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാര ജേതാക്കൾ -

ജോൺ ഹോപ്ഫീൽഡ്,
ജെഫ്രി ഇ. ഹിന്റൺ

🔹
നിർമ്മിത ബുദ്ധി ഉപയോഗിച്ച്, മനുഷ്യന്റെ തലച്ചോറിനെ പോലെ വിവരങ്ങൾ സൂക്ഷിക്കാനും ഓർമ്മിച്ചെടുക്കാനും വിശകലനം ചെയ്യാനും കഴിവുള്ള കൃത്രിമ ന്യൂറൽ ശൃംഖല വികസിപ്പിച്ചതിനാണ് പുരസ്കാരം.(നിർമിത ബുദ്ധിക്ക് അടിത്തറ പാകിയ മെഷീൻ ലേണിങ് സാങ്കേതിക വിദ്യ വികസിപ്പിച്ചതിനാണ് പുരസ്‌കാരം)

🔹
നിർമ്മിത ബുദ്ധിയുടെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് -കനേഡിയൻ ശാസ്ത്രജ്ഞൻ ജെഫ്രി ഇ. ഹിന്റണും  അമേരിക്കൻ ശാസ്ത്രജ്ഞൻ ജോൺ ജെ. ഹോപ്ഫീൽ‌‌ഡും നാല് പതിറ്റാണ്ടിലേറെയായി നടത്തിയ ഗവേഷണത്തിനാണ് പുരസ്‌കാരം.

3. 2024-ലെ സാഹിത്യ നൊബേൽ പുരസ്കാരത്തിനർഹായത് -
ഹാൻ കാങ്

🔹
സാഹിത്യ നോബൽ പുരസ്കാരം നേടുന്ന 18-ാമത് വനിതയും ആദ്യ ഏഷ്യൻ വനിതയും ആദ്യ ദക്ഷിണ കൊറിയകാരിയുമാണ് ഹാൻ കാങ്.

🔹
2016-ൽ 'ദ വെജിറ്റേറിയൻ' എന്ന നോവലിലൂടെ മാൻ ബുക്കർ അന്താരാഷ്ട്ര പുരസ്കാരം നേടി.

🔹 ശരീരവും ആത്മാവും, ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഹാൻ കാംഗിനു അവബോധമുണ്ട്. കാവ്യാത്മകമായ ഗദ്യത്തിന്റെ തീവ്രതയിലൂടെ ചരിത്രപരമായ ആഘാതങ്ങളും മനുഷ്യജീവിതത്തിന്റെ ദൗർബല്യവും തുറന്നുകാട്ടുന്നതാണ് രചനകളെന്ന് നോബൽ സമിതി വിശേഷിപ്പിച്ചു.

🔹 11 ലക്ഷം ഡോളറാണ് പുരസ്കാര തുക.

4.ഈ വർഷം അവസാനം ടെന്നീസിൽ നിന്ന് വിരമിക്കുന്ന സ്പാനിഷ് ഇതിഹാസ താരം -
റാഫേൽ നദാൽ

🔹
കളിമൺ കോർട്ടിലെ രാജകുമാരൻ /രാജാവ് എന്നിങ്ങനെ അറിയപ്പെടുന്നു.

🔹
22 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്.

5. മാനസിക പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഏർപ്പെടുത്തിയ ഹെൽപ്പ് ലൈൻ  -
ടെലിമാനസ് (14416)

🔹 ലോക
മാനസികാരോഗ്യ ദിനം- ഒക്ടോബർ 10

6. ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനി സ്ഥിതിചെയ്യുന്നത് - ഹാൻലെ(ലഡാക്ക്)

🔹
4300 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.


No comments:

Powered by Blogger.