Daily Current Affairs | 11 October 2024 | Guides Academy
Daily Current Affairs 11/10/2024
1. അടുത്തിടെ പശ്ചിമഘട്ടത്തിലെ അഗസ്ത്യമലയോട് ചേർന്ന പ്രദേശത്തുനിന്ന് ഗവേഷകർ കണ്ടെത്തിയ അപൂർവയിനം സൂചിത്തുമ്പി -
അഗസ്ത്യമല മുളവാലൻ
2. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റർ-
ജോ റൂട്ട് (ഇംഗ്ലണ്ട്)
3. 2024 ഒക്ടോബറിൽ, അമേരിക്കയിൽ നാശംവിതച്ച ചുഴലിക്കാറ്റ് - മിൽട്ടൺ
🔹 ഫ്ലോറിഡയിൽ ആണ് ഏറ്റവും കൂടുതൽ നാശം വിതച്ചത്.
🔹മിൽട്ടൺ ചുഴലിക്കാറ്റിനെ 'നൂറ്റാണ്ടിലെ ഭീതി' എന്ന് വിശേഷിപ്പിച്ചത് - ജോ ബൈഡൻ
4. ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് പുരസ്കാരത്തിന് അർഹമായ ഇന്ദ്രൻസിന്റെ ആത്മകഥ -
ഇന്ദ്രധനുസ്
5. 2024 ഒക്ടോബർ 8-ന് അന്തരിച്ച, ഇന്ത്യയിലെ ആദ്യ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വ്യക്തി - ഡോ. പി. വേണുഗോപാൽ (ആന്ധ്രാപ്രദേശ്)
🔹1994 ഓഗസ്റ്റ് 3 ന് ഡൽഹി എയിംസിൽ ആയിരുന്നു രാജ്യത്തെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ.
🔹1998-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.
🔹ഭാര്യ പ്രിയ സർക്കാറുമായി ചേർന്ന് അടുത്തിടെ പുറത്തിറക്കിയ പുസ്തകം - ഹാർട്ട്ഫെൽറ്റ്
6. 2025-ൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം - ഉത്തരാഖണ്ഡ്
7. 2024 ഒക്ടോബറിൽ, ലോകാരോഗ്യ സംഘടന ട്രക്കോമ മുക്ത രാജ്യമായി പ്രഖ്യാപിച്ചത് - ഇന്ത്യ
🔹ക്ലമീഡിയ ട്രാക്കോമാറ്റിസ് എന്ന ബാക്റ്റീരിയ മൂലം കണ്ണുകൾക്ക് ഉണ്ടാകുന്ന അണുബാധയാണ് ട്രക്കോമ.
No comments: