Daily Current Affairs | 19 October 2024 | Guides Academy

Daily Current Affairs 19/10/2024

1. രാജ്യത്ത് ആദ്യമായി സവിശേഷ കഴിവുള്ള കുട്ടികളെയും ഉൾപ്പെടുത്തി ഒരൊറ്റ ടീമായി കളിക്കുന്ന ഇൻക്ലൂസീവ് സ്പോർട്സ് ഉൾപ്പെടുത്തുന്ന കായികമേള  -
കേരള സ്കൂൾ കായികമേള 2024

🔹 പ്രഥമ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന്റെ വേദി -
കൊച്ചി

2. റിഗോലിത് എന്നറിയപ്പെടുന്ന ചന്ദ്രനിലെ മണ്ണ് ശേഖരിച്ച് ഭൂമിയിൽ എത്തിക്കാനുള്ള ഇന്ത്യയുടെ ചാന്ദ്രദൗത്യം -
ചന്ദ്രയാൻ 4

3. 2024 ഒക്ടോബറിൽ ഷെവലിയർ ബഹുമതി നേടിയ ഡോൺ ബോസ്കോ അക്കാദമി സ്ഥാപകനും ഡോൺ ബോസ്കോ ആംഗ്ലോ ഇന്ത്യൻ എഡ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറിയും ആയ വ്യക്തി - ആൽഫ്രെഡ് ഡി. റൊസാരിയോ

4.രാജ്യത്ത് ആദ്യമായി വന്യജീവി സങ്കേതത്തിൽ വനങ്ങളുടെ വിവിധതരങ്ങളും അന്തരീക്ഷ വ്യതിയാനങ്ങളും പരിചയപ്പെടുത്തുന്ന ക്ലൈമറ്റ് വാക്ക് ആരംഭിക്കുന്നത് എവിടെ - ചിമ്മിനി വന്യജീവി സങ്കേതം

🔹
അർധനിത്യ ഹരിത വനം, സ്വാഭാവിക കാട്,കാടിനോട് ചേർന്ന തോട്ടങ്ങൾ, മഴക്കാടുകൾ, ഇലപൊഴിയും വനങ്ങൾ, ഉഷ്ണക്കാടുകൾ, വനത്തിലെ പുഴയോരത്തെ വൈവിധ്യം എന്നിവയും പരിചയപ്പെടുത്തും.

5. 24 മണിക്കൂറിൽ 11.5 സെന്റീമീറ്റർ മുതൽ 20.4 സെന്റീമീറ്റർ വരെ പെയ്യുന്ന മഴയാണ് - തീവ്രമഴ

🔹 20.4 സെന്റീമീറ്ററിന് മുകളിലുള്ള മഴയാണ്  -
അതിതീവ്രമഴ

🔹 ചർക്കയിൽ നൂൽക്കുന്ന 40-ആം നമ്പർ നൂൽ പോലെ കനം കുറഞ്ഞതും നേർത്തതും ഇടുക്കിയിലെ ഹൈറേഞ്ചിലെ കാലാവസ്ഥയെ സ്വാധീനിച്ച മഴ -
നൂൽമഴ

6. ശിശു അസ്ഥിരോഗ ബോധവൽക്കരണ ദിനം - ഒക്ടോബർ 19

7. ഇടുക്കി ജില്ലയിലെ ഏലപ്പാറയിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ പേരയും ചാമ്പയും ഉൾപ്പെടുന്ന മിർട്ടേസിയ കുടുംബാംഗമായ പുതിയ സ്പീഷീസ് - യുജീനിയ ഏലപ്പാറെൻസിസ്

8. ക്ഷയരോഗത്തെ ആരംഭത്തിൽ തന്നെ കണ്ടെത്താൻ കഴിയുന്ന കുഞ്ഞൻ എക്സറേ തദ്ദേശീയമായി  വികസിപ്പിച്ചത് - ഐ.ഐ.ടി. കാൺപൂർ, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്

🔹 ലോകത്തെ ഏറ്റവും കൂടുതൽ ക്ഷയ രോഗികൾ ഉള്ള രാജ്യം -
ഇന്ത്യ

9.ഇന്ത്യയിലെ ഓൺലൈൻ തട്ടിപ്പുകളെ ചെറുക്കുന്നതിന് കേന്ദ്രവുമായി ചേർന്ന് മെറ്റ ആരംഭിച്ച പ്രചാരണം - സ്കാം സെ ബച്ചാവോ

10.ഡബ്ലിയു.ആർ. ചെസ്സ് മാസ്റ്റേഴ്സ് കപ്പ്  വിജയിയായ ലോകം മൂന്നാം നമ്പർ താരം  - അർജുൻ എരിഗാസി

PSC ONLINE CLASSES

https://chat.whatsapp.com/Gvl5Bqmlb5f0eFc8mRK9yN

PSC ONLINE CLASSES

കേരള പി എസ് സി നടത്തുന്ന പരീക്ഷകൾക്ക് തികച്ചും സൗജന്യമായി തയ്യാറെടുക്കാം.

PSC DIVISION ടെലിഗ്രാം ചാനലിലൂടെ

ഇന്ന് തന്നെ ജോയിൻ ചെയൂ..

No comments:

Powered by Blogger.