Daily Current Affairs | 20 October 2024 | Guides Academy

Daily Current Affairs 20/10/2024

1. ടെസ്റ്റ് ക്രിക്കറ്റിൽ 9000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യക്കാരൻ - വിരാട് കോലി

🔹
സച്ചിൻ ടെണ്ടുൽക്കർ,രാഹുൽ ദ്രാവിഡ്,സുനിൽ ഗവാസ്കർ എന്നിവരാണ് നേരത്തെ ഒമ്പതിനായിരം തികച്ച ഇന്ത്യക്കാർ 

2. യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമും ഓക്സ്ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവും ചേർന്ന് പുറത്ത് വിട്ട ബഹുമുഖ ദാരിദ്ര്യസൂചിക പ്രകാരം ദാരിദ്ര്യയിലേക്ക് താഴെയുള്ളവർ ഏറ്റവും കൂടുതലുള്ള ലോകത്തെ അഞ്ചു രാജ്യങ്ങളിൽ ഇന്ത്യയും.

🔹
പാക്കിസ്ഥാൻ,എത്യോപ്യ, നൈജീരിയ,ഡി.ആർ.കോംഗോ എന്നിവയാണ് മറ്റ് നാലു രാജ്യങ്ങൾ.

3. ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കൈത്താങ്ങ് ആവാൻ കുടുംബശ്രീ മിഷൻ ആരംഭിച്ച സാന്ത്വന പരിചരണ പദ്ധതി - കെ ഫോർ കെയർ

🔹
ശിശുപരിചരണം വയോജന- രോഗി- ഭിന്നശേഷി ഗർഭിണികൾ എന്നിവരെ പരിചരിക്കൽ,വീടുകളിൽ ഒറ്റയ്ക്കായവരുടെ പരിചരണം, കുട്ടികളെ നോക്കൽ എന്നിവയാണ് പദ്ധതിയിലൂടെ ലഭ്യമാകുന്നത്.

🔹 2019 ൽ വയോജന പരിപാലനത്തിന് ആരംഭിച്ച
ഹർഷത്തിന് പകരമാണ് ഈ വർഷം ആദ്യം കെ ഫോർ കെയർ തുടങ്ങിയത്.

4.ഓസ്റ്റിയോ പോറോസിസ് ദിനം - ഒക്ടോബർ 20

5.സംസ്ഥാനത്തെ ജല വിതരണ ശൃംഖല മാപ്പ് ചെയ്യാൻ ജല അതോറിറ്റി കുസാറ്റുമായി സഹകരിച്ച്  വികസിപ്പിച്ച ആപ്ലിക്കേഷൻ - കെ.ഡബ്ല്യൂ. എ ജിയോ

6.കോട്ടയം മെഡിക്കൽ കോളേജിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് മിതമായ നിരക്കിൽ താമസം ഒരു ലഭ്യമാക്കുന്നതിനുള്ള വാടക വീടുകൾ - ആശ്വാസ്

7. ഭിന്നശേഷിക്കാരിലെ പ്രതിഭകളെ മിനുക്കി എടുക്കുന്നതിനായി സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് രൂപീകരിച്ച കലാസംഘം - റിഥം

8. കൊച്ചു കുട്ടികൾ മുതൽ വൃദ്ധന്മാരെ വരെ മൊബൈൽ ലഹരിയിൽ നിന്നും മോചിപ്പിക്കുന്നതിനായി കോഴിക്കോട് ജില്ലാ മാനസിക ആരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച ക്ലിനിക് - ഇ - മോചൻ ക്ലിനിക്

9. ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്റായി ചുമതലേറ്റത് - പ്രബോവോ സുബിയാന്തോ

10.ചരിത്രത്തിൽ ആദ്യമായി വനിത ട്വന്റി 20 ലോകകപ്പിൽ (2024) വിജയിച്ചത് - ന്യൂസിലൻഡ്

🔹 ഫൈനലിൽ
ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു.

🔹 2024 വനിതാ 20- 20 ക്രിക്കറ്റ് ലോകകപ്പ് വേദി -
യു.എ.ഇ

11. സംസ്ഥാനത്തെ പൊതുമേഖലയിൽ ആദ്യമായി നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാധ്യത ഉപയോഗപ്പെടുത്തിക്കൊണ്ട് വിപണന സാധ്യത വർദ്ധിപ്പിക്കാനൊരുങ്ങുന്ന സ്ഥാപനം -കേരള ക്ലെ ആൻഡ് സെറാമിക് പ്രൊഡക്റ്റ് ലിമിറ്റഡ്.

12. ദക്ഷിണ, മധ്യേഷ്യയുടെ നിയന്ത്രണം ഉന്നമുള്ള ചൈനയുടെ പദ്ധതി - വൺ ബെൽറ്റ് വൺ റോഡ് പദ്ധതി

🔹
ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് എന്നും അറിയപ്പെടുന്നു.

🔹 അവതരിപ്പിച്ചത്
2013

🔹 ആഗോളതലത്തിൽ വ്യാപിച്ചു കിടക്കുന്ന ചൈനയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി

PSC ONLINE CLASSES

കേരള പി എസ് സി നടത്തുന്ന പരീക്ഷകൾക്ക് തികച്ചും സൗജന്യമായി തയ്യാറെടുക്കാം.

PSC DIVISION ടെലിഗ്രാം ചാനലിലൂടെ

ഇന്ന് തന്നെ ജോയിൻ ചെയൂ..

No comments:

Powered by Blogger.