Daily Current Affairs | 22 November 2023 | Guides Academy

ഡെയിലി കറന്റ്‌ അഫയ്‌സ് 22/11/2023 

 2023 നവംബർ 21-ന് അന്തരിച്ച, തിരുനെല്ലിയുടെ കഥാകാരി എന്ന് അറിയപ്പെടുന്ന പ്രശസ്ത മലയാള സാഹിത്യകാരി - പി. വത്സല 

 2023 നവംബറിൽ, പശ്ചിമബംഗാളിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായത് - സൗരവ് ഗാംഗുലി 

 ഇന്ത്യയിൽ ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് കേന്ദ്ര ബഹിരാകാശവകുപ്പിന് കീഴിലുള്ള IN-SPACe-ന്റെ അനുമതി ലഭിക്കുന്ന ആദ്യ കമ്പനി - വൺവെബ് ഇന്ത്യ 

 കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ ഗുഡ്‌വിൽ അംബാസഡറായി നിയമിതയായ സിനിമാ താരം - കീർത്തി സുരേഷ് 

 2023 നവംബറിൽ, ഗോൽ(പടത്തിക്കോര) മത്സ്യത്തെ, സംസ്ഥാനമത്സ്യമായി പ്രഖ്യാപിച്ചത് - ഗുജറാത്ത് 

 ദുബായ് ഇന്റർനാഷണൽ ഫിലിം കാർണിവൽ അവാർഡിനർഹമായ മലയാള ചിത്രം - കാക്കിപ്പട 

 റിസർവ് ബാങ്ക് റിപ്പോർട്ട് പ്രകാരം, രാജ്യത്തെ ഗ്രാമീണ മേഖലയിലെ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ശരാശരി ദിവസവേതനം ലഭിക്കുന്ന സംസ്ഥാനം - കേരളം (852.5 രൂപ) 

 പെരുവാലൻ കടുവ, വയനാടൻ മുളവാലൻ, വടക്കൻ മുളവാലൻ എന്നിങ്ങനെ മൂന്ന് പുതിയയിനം തുമ്പികളെ അടുത്തിടെ കണ്ടെത്തിയ ദേശീയോദ്യാനം - സൈലന്റ് വാലി

No comments:

Powered by Blogger.