Daily Current Affairs | 23 November 2023 | Guides Academy
ഡെയിലി കറന്റ് അഫയ്‌സ് 23/11/2023
അടുത്തിടെ, മാനുകളെ ബാധിക്കുന്ന 'ക്രോണിക് വേസ്റ്റിംഗ് ഡിസീസ്'
( സോംബി ഡീർ ഡിസീസ്) എന്ന അപൂർവരോഗം റിപ്പോർട്ട് ചെയ്ത രാജ്യം - യു.എസ്.എ.
രാജ്യത്താദ്യമായി കേസ് ഫയലിങ്ങിനും ഹർജികൾ പരിശോധിക്കുന്നതിനും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ഹൈക്കോടതി -
കേരള ഹൈക്കോടതി
അടുത്തിടെ, രാജ്യത്തെ മികച്ച കുടുംബാരോഗ്യകേന്ദ്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച കേരളത്തിലെ പഞ്ചായത്ത് -
ബെള്ളൂർ (കാസർകോട്)
രാജ്യത്തെ ആദ്യ ഫിഫ ടാലന്റ് അക്കാദമി നിലവിൽവന്ന നഗരം -
ഭുവനേശ്വർ (ഒഡീഷ)
28-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ(ഐ. എഫ്. എഫ്. കെ.) ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് അർഹനായത് - ക്രിസ്റ്റോഫ് സനൂസി
2023 നവംബറിൽ, 'മലിങ്യോങ്-1' എന്ന ചാര ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച രാജ്യം -
ഉത്തരകൊറിയ
സംസ്ഥാനത്തെ അങ്കണവാടി കുട്ടികൾക്കായി തയ്യാറാക്കിയ പാഠ്യപദ്ധതിയുടെ ഭാഗമായി പുറത്തിറക്കുന്ന പുസ്തകം -
അങ്കണപ്പൂമഴ
പ്രായോഗികവും ശാസ്ത്രീയവുമായ രീതിയിൽ വികസിപ്പിച്ചെടുക്കുന്ന ആയുർവേദ ചികിത്സാരീതികൾക്ക് പ്രചാരം നൽകുന്നതിനായി ആയുഷ് മന്ത്രാലയം നടപ്പാക്കുന്ന പദ്ധതി-
അഗ്നി
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ദത്തെടുക്കൽ ബോധവൽക്കരണ പരിപാടി -
താരാട്ട്
മാതാപിതാക്കളിൽ ആരെങ്കിലുമോ ഇരുവരുമോ മരണപ്പെട്ട, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി സാമൂഹിക സുരക്ഷാമിഷൻ മുഖേന നടപ്പാക്കുന്ന സ്കോളർഷിപ്പ് പദ്ധതി-
സ്നേഹപൂർവം
No comments: