Daily Current Affairs | 27 November 2023 | Guides Academy

Daily Current Affairs 27/11/2023

1.ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങൾക്കുള്ള ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡിനർഹമായ സംസ്ഥാനം -
കേരളം

ആശാധാര പദ്ധതിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിനാണ് പുരസ്കാരം.

2.ഹീമോഫീലിയ, തലാസീമിയ, സിക്കിൾസെൽ അനീമിയ എന്നിവയുടെ ചികിത്സയ്ക്കായി ആരോഗ്യവകുപ്പ്  ആരംഭിച്ച പദ്ധതി - ആശാധാര 

3.ആയുഷ്മാൻ ഭാരത് ആരോഗ്യക്ഷേമ കേന്ദ്രങ്ങൾ, ഏതുപേരിലാണ് പുനർനാമകരണം ചെയ്യുന്നത് - ആയുഷ്മാൻ ആരോഗ്യമന്ദിർ

പുതിയ ടാഗ് ലൈൻ - ആരോഗ്യം പരം ധനം

 4.ഭരണഘടനാദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു, ബി. ആർ. അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്തതെവിടെ -
സുപ്രീംകോടതി പരിസരത്ത്


5.ഏത് രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ് 'നാഷണൽ ഇന്റലിജൻസ് സർവീസ്' (NIS) -
ദക്ഷിണകൊറിയ 


6.മലയാള സിനിമയുടെയും കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെയും വിദേശ പ്രചാരണത്തിനായി, ചലച്ചിത്രമേളയിൽ സ്പെഷ്യൽ ക്യൂറേറ്ററായി നിയമിതയായത്  -
ഗോൾഡ സെല്ലം 

7.കാഴ്ചപരിമിതരായ എല്ലാവരെയും പ്രായഭേദമന്യേ ബ്രെയിൽ ലിപി പഠിപ്പിക്കുന്നതിനായി സംസ്ഥാന സാക്ഷരതാ മിഷൻ ആരംഭിക്കുന്ന പദ്ധതി -
ദീപ്തി 


8.മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഐ.എസ്.ആർ.ഒ.യുടെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി അടുത്തവർഷം നടപ്പാക്കുന്ന ആളില്ലാ പരീക്ഷണദൗത്യം -
G-X മിഷൻ 


9.ഇന്റർനാഷണൽ എമ്മി ഡയറക്ടറേറ്റ് പുരസ്കാരം ലഭിച്ച ഇന്ത്യക്കാരി -
ഏക്‌താ കപൂർ

ഹാസ്യാവതരണത്തിനുള്ള 'ഇന്റർനാഷണൽ എമ്മി ഫോർ കോമഡി' പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരൻ -
വീർദാസ് 

10.രാജ്യത്താദ്യമായി വിജയകരമായി വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ ജില്ലാ സർക്കാർ ആശുപത്രി -
എറണാകുളം ജനറൽ ആശുപത്രി

No comments:

Powered by Blogger.