Daily Current Affairs | 03 March 2024 | Guides Academy
Daily Current Affairs 03/04/2024
1. ലോകാരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യയിലെ ആദ്യ നഗരം- കൊച്ചി
🔹2024 ഫെബ്രുവരി 29-ന് ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനമായ ജനീവയിലായിരുന്നു പ്രഖ്യാപനം.
🔹കൊച്ചി കോർപ്പറേഷൻ മേയർ - എം. അനിൽകുമാർ
2. ഹൈഡ്രജൻ ഇന്ധനത്തിൽ (ഹൈഡ്രജൻ ഫ്യൂവൽ സെൽ) പ്രവർത്തിക്കുന്ന, ലോകത്തിലെ ആദ്യ കണ്ടെയ്നർ ഫീഡർ കപ്പൽ നിർമ്മിക്കുന്നത്- കൊച്ചിൻ ഷിപ്‌യാർഡ്
🔹 നെതർലാൻഡ്സിലെ റോട്ടർഡാം ആസ്ഥാനമായ ആഗോള ലോജിസ്റ്റിക് കമ്പനിയായ സാംസ്കിപിനുവേണ്ടിയാണ് കപ്പലുകൾ നിർമ്മിക്കുന്നത്.
3. 2024 ഫെബ്രുവരിയിൽ അന്തരിച്ച, കാനഡയുടെ മുൻ പ്രധാനമന്ത്രി - ബ്രയാൻ മൽറോണി (1984-1993)
🔹 കനേഡിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായ എംപറർ കനിഷ്ക ദുരന്തം ഇദ്ദേഹം പ്രധാനമന്ത്രിയായിരിക്കെയാണ് സംഭവിച്ചത്.(1985 ജൂൺ 23)
4. അടുത്തിടെ ശാസ്ത്രജ്ഞർ 'ഡാനിയൊനെല്ല സെറിബ്രം' എന്ന കുഞ്ഞൻ മത്സ്യത്തെ കണ്ടെത്തിയ രാജ്യം - മ്യാന്മാർ
🔹ആംബുലൻസിന്റെ സൈറണിനു സമാനമായ ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിക്കാൻ കഴിയുന്ന മത്സ്യമാണിത്. (140 Db യിൽ കൂടുതൽ)
🔹കശേരുക്കളുള്ള ജീവികളിൽ ഏറ്റവും ചെറിയ തലച്ചോറുള്ള ജീവികൂടിയാണ് ഈ മീൻ.
5. കേന്ദ്രസർക്കാരിന്റെ പുതിയ ഭേദഗതിപ്രകാരം, എത്ര വയസ്സ് കഴിഞ്ഞവർക്കാണ് തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് സൗകര്യം ലഭ്യമാകുന്നത് - 85 വയസ്
🔹 ഇതുവരെ 80 വയസ് തികഞ്ഞവർക്കായിരുന്നു ഈ സൗകര്യം ലഭ്യമായിരുന്നത്.
🔹 നിലവിലെ കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ - രാജീവ് കുമാർ
6. രാഷ്ട്രീയ-ഭരണ മേഖലകളിലെ സ്ത്രീപ്രാതിനിധ്യം വർധിപ്പിക്കാൻ വനിതാ-ശിശു വികസന കോർപ്പറേഷൻ ആരംഭിക്കുന്ന പരിശീലനപദ്ധതി - ഫ്യൂച്ചർ വിമെൻ ലീഡേഴ്സ് ഗ്രൂമിങ് പ്രോഗ്രാം
7. വന കുറ്റകൃത്യങ്ങൾ തടയുന്നതിനായി സംസ്ഥാന വനംവകുപ്പ് നടപ്പാക്കുന്ന പുതിയ പദ്ധതി - ഹാരിയർ
🔹കേരളത്തിൽ ആദ്യമായി മൂന്നാർ-മറയൂർ അന്തർസംസ്ഥാന പാതയിൽ ചട്ടമൂന്നാർ ചെക്ക്പോസ്റ്റിലാണ് പദ്ധതി തുടങ്ങിയത്.
🔹വനം കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഹോക്ക്(hawk) പദ്ധതിയുടേ ഭാഗമാണ് ഇത്.
🔹 നിലവിലെ സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി - എ. കെ. ശശീന്ദ്രൻ (എലത്തൂർ നിയോജക മണ്ഡലം)
8. റിലയൻസ് ഇൻഡസ്ട്രീസിന്റെ കീഴിൽ ഗുജറാത്തിലെ ജാംനഗറിൽ, 3000 ഏക്കറിൽ സ്ഥിതിചെയ്യുന്ന മൃഗപരിപാലന കേന്ദ്രം - വനതാര
🔹കാട്ടിലെ നക്ഷത്രം' എന്നാണ് ‘ വനതാര’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
🔹മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
🔹ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ.), വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഫോർ നേച്ചർ (ഡബ്ല്യു.ഡബ്ല്യു.എഫ്) എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ.
No comments: