Daily Current Affairs | 05 June 2024 | Guides Academy
Daily Current Affairs 05/06/2024
1.അപൂർവ്വയിനം ലോഹനീല നിറത്തിലുള്ള ഉറുമ്പിനെ കണ്ടെത്തിയത് ഏത് ഇന്ത്യൻ സംസ്ഥാനത്ത് നിന്നാണ്?
അരുണാചൽ പ്രദേശ്
അരുണാചൽ പ്രദേശിലെ സിയാങ് താഴ്വരയിലെ യിങ്കു ഗ്രാമത്തിൽ നിന്നാണ് രണ്ട് മില്ലി മീറ്റർ മാത്രമുള്ള അപൂർവ്വയിനം ഉറുമ്പിനെ കണ്ടെത്തിയത്.
പരാപരാഷ്ട്രച്ചിന നീല എന്നാണ് ഈ ഉറുമ്പിന് നൽകപ്പെട്ട പേര്.
2.2024 ജൂണിൽ കാനഡയിലെ ടൊറന്റോ സുപ്പീരിയർ കോടതിയിൽ ജഡ്ജിയായി നിയമിതയായ മലയാളി വനിത?
കരിസ്സിമ മാത്തൻ
3.അടുത്തിടെ ചൈനയിൽ നിന്നും വിക്ഷേപിക്കപ്പെട്ട പാകിസ്ഥാൻ്റെ ഉപഗ്രഹം?
പാക്സാറ്റ് എംഎം 1
4. 2024-ലെ തായ്വാൻ അത്ലറ്റിക്സ് ഓപ്പൺ പുരുഷ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം -
ഡി.പി. മനു
5.മൂന്നാമത് യുക്രൈൻ-നോർഡിക്
ഉച്ചകോടിയ്ക്ക് വേദിയായ സ്വീഡനിലെ
നഗരം -
സ്റ്റോക്ക്ഹോം
6.ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നിയന്ത്രിക്കുന്നതിനായി സമഗ്രമായ
നിയമങ്ങൾ ആവിഷ്കരിച്ച ആദ്യ ലോക സംഘടന-
യൂറോപ്യൻ യൂണിയൻ
7.ചന്ദ്രൻ്റെ ഭൂമിയിൽ നിന്ന് കാണാത്ത മറുപുറത്ത് 2024 ജൂണിൽ വിജയകരമായി ലാന്റ് ചെയ്ത ചൈനയുടെ പേടകം-
ചാങ്-ഇ-6
ചന്ദ്രൻ്റെ മറുഭാഗത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ച് മടങ്ങുന്നതിനായി അയക്കപ്പെട്ട ആദ്യ ദൗത്യം കൂടിയാണ് ചാങ്-ഇ-6.
ചന്ദ്രന്റെ വിദൂര വശത്ത് പേടകമിറക്കിയ ആദ്യ രാജ്യവും ചൈനയാണ്.
No comments: