Daily Current Affairs | 11 June 2024 | Guides Academy

Daily Current Affairs 11/06/2024

1.ഇന്ത്യൻ നാവികസേനയുടെ  ആദ്യ വനിതാ ഹെലികോപ്റ്റർ പൈലറ്റ് -
അനാമിക രാജീവ്‌ 

 നാവികസേനയുടെ വൈസ് അഡ്മിറൽ - രാജേഷ് പെൻധാർക്കർ

2. രണ്ടുമണ്ഡലങ്ങളിൽ മത്സരിക്കുന്നവർ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് എത്ര ദിവസത്തിനുള്ളിലാണ് രാജി വെക്കേണ്ടതെന്നാണ് ജന പ്രാതിനിധ്യ നിയമത്തിലെ ചട്ടം-
14 ദിവസം.

3. 3000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണം ഉള്ള കെട്ടിടങ്ങൾക്ക് ഈടാക്കിയിരുന്ന ആഡംബര നികുതി ഇനിമുതൽ  ഏത് പേരിലാണ് അറിയപ്പെടുക -
അധിക നികുതി

4. ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനും കാരണമാകുമെന്ന് പഠനങ്ങൾ കണ്ടെത്തിയ പഞ്ചസാരക്ക് പകരം വ്യാപകമായി ഉപയോഗിക്കുന്ന മധുരം -
 സൈലിറ്റോൾ

5. കുടുംബശ്രീയുടെ സർഗോത്സവമായ അരങ്ങ് -2024 ന്റെ വിജയി -
കാസർഗോഡ് 

🔹 ആതിഥേയ ജില്ല - കാസർഗോഡ് 

🔹 കുടുംബശ്രീയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ - ജാഫർ മാലിക് ഐ.എ.എസ്

6. വേൾഡ് അക്കാദമി ഓഫ് മെറ്റീരിയൽ ആൻഡ് മാനുഫാക്ചറിങ് എൻജിനീയറിങ്ങിന്റെ  പ്രൊഫസർ ഫെഡറിക് സ്റ്റൗബ് ഗോൾഡൻ ഔൾ പുരസ്കാരം നേടിയ മലയാളി -
സാബു തോമസ്

7. ശ്രീ. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പുതിയ എൻ.ഡി. എ സർക്കാർ അധികാരമേറ്റു. അതിലെ മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ട്?

 72

🔹 30 ക്യാബിനറ്റ് മന്ത്രിമാർ,5 പേർക്ക് സ്വതന്ത്ര ചുമതല, 36 പേർ സഹമന്ത്രിമാർ എന്നിങ്ങനെയാണ് മന്ത്രിസഭ.

🔹 സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരിൽ ഏഴുപേർ മുൻ മുഖ്യമന്ത്രിമാരാണ്.

🔹 ഏഴു വനിതാ മന്ത്രിമാരും സഭയിൽ ഉണ്ട്.

 കേരളത്തിൽനിന്ന് സുരേഷ് ഗോപിയും  ജോർജ് കുര്യനും സഹമന്ത്രിമാരായി മൂന്നാം  മോദി മന്ത്രിസഭയുടെ ഭാഗമാകുന്നുണ്ട്.

No comments:

Powered by Blogger.