Daily Current Affairs | 29 June 2024 | Guides Academy
Daily Current Affairs 29/06/2024
1.ഈ വർഷത്തെ കോമൺവെൽത്ത് ചെറുകഥ പുരസ്കാരം നേടിയത് - സഞ്ജന ഠാക്കൂർ
🔹 'ഐശ്വര്യ റായ്' എന്ന കഥയാണ് പുരസ്കാരത്തിന് അർഹമായത്.
2.( ഓവർസീസ് കോൺഗ്രസിന്റെ ചെയർമാനായി പുനർനിയമനം നേടിയത് -
സാം പിത്രോഡ
3. മുഖ്യമന്ത്രി ഷെഹരി ആവാസ് യോജന ഏത് സംസ്ഥാന സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതിയാണ് -
ഹരിയാന
🔹 ഹരിയാന മുഖ്യമന്ത്രി -നയബ് സിംഗ് സൈനി
4. ദക്ഷിണേന്ത്യയിലെ ആദ്യത്തെതും ഇന്ത്യയിലെ ഏറ്റവും വലിയതുമായ പുള്ളിപ്പുലി സഫാരി പാർക്ക് നിലവിൽ വന്നത് -
ബന്നാർഘട്ട (കർണാടക )
🔹 കർണാടക പരിസ്ഥിതി വകുപ്പ് മന്ത്രി - ഈശ്വർ ഖന്ദ്രേ
5. 2024ലെ പെൻ പിന്റർ പുരസ്കാരം നേടിയത് - അരുന്ധതി റോയ്
🔹 അഭിപ്രായ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന മനുഷ്യാവകാശ സംഘടന ഇംഗ്ലീഷ് പെൻ നോബൽ ജേതാവായ നാടകകൃത്ത് ഹരോൾഡ് പിന്ററുടെ പേരിൽ നൽകുന്ന പുരസ്‌കാരമാണിത്.
6. ഒളിമ്പിക്സ് യോഗ്യത നേടിയ കിരൺ പഹൽ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു -
400 മീറ്റർ ഓട്ടം (അതിലറ്റിക്സ്)
7. രാജ്യത്തെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് എന്ന പദവി നേടിയത് - ടാറ്റ ഗ്രൂപ്പ്
🔹പ്രമുഖ ഐ.ടി. കമ്പനിയായ ഇൻഫോസിസ് ആണ് രണ്ടാമത്.
8. ഇന്ത്യയിലെ ഏത് തുറമുഖതീരത്താണ് പുലിമുട്ടിൽ ഫ്ലോട്ടറുകൾ സ്ഥാപിച്ച് തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത് - വിഴിഞ്ഞം
🔹 ടെൽ അവീവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്കോവേവ് പവർ ഗ്ലോബൽ കമ്പനിയാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്.
🔹 പദ്ധതി നടപ്പിലായാൽ തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ പദ്ധതിയാകും ഇത്.
9. ഏതു വർഷത്തോടെയാണ് ഭാരതീയ അന്തരീക്ഷ ഭവൻ എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ നിലയം സ്ഥാപിക്കുന്നത് -
2035
🔹 ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ഭൂമിയിൽ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ചാന്ദ്രദൗത്യം- ചന്ദ്രയാൻ - 4
🔹 വിക്ഷേപണം രണ്ട് ഘട്ടങ്ങളിലായി നടത്തി ബഹിരാകാശത്ത് വച്ച് സംയോജിപ്പിച്ച് ചന്ദ്രനിലേക്ക് അയക്കും.
10. കാലാവധി കഴിഞ്ഞ അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐ. എസ്. എസ് )പൊളിച്ചുമാറ്റാനുള്ള കരാർ നാസ നൽകിയത് -സ്പേസ് എക്സ്
🔹 ബഹിരാകാശത്ത് മനുഷ്യനുണ്ടാക്കിയ ഏറ്റവും വലിയ നിർമിതിയാണിത്.
🔹 1998 ലാണ് ജപ്പാൻ,കാനഡ,യൂറോപ്യൻ യൂണിയൻ എന്നിവയുടെ പിന്തുണയോടെ യു.എസ്. ഉം റഷ്യയും ചേർന്ന് ഐ.എസ്.എസ് വിക്ഷേപിച്ചത്.
No comments: