Daily Current Affairs | 11 August 2024 | Guides Academy
Daily Current Affairs 11/08/2024
1.സാമൂഹിക മാധ്യമമായ 'എക്‌സി'ന് 10 ദിവസത്തേക്ക് നിരോധനം ഏർപ്പെടുത്തിയ രാജ്യം-
വെനസ്വേല
► നിലവിലെ വെനസ്വേലൻ പ്രസിഡന്റ്-
നിക്കൊളാസ് മഡുറോ
2.തരംതിരിക്കാൻ കഴിയാത്ത മാലിന്യം കത്തിച്ച് ഇന്ധനമാക്കുന്ന സംസ്ഥാനത്തെ ആദ്യ റെഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവൽ പ്ലാൻ്റ് നിലവിൽ വരുന്നത്-
തിരുവനന്തപുരം
3.പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാൻ കേരളത്തിലാകെ പരിസ്ഥിതി ഓഡിറ്റിങ് നടത്തണമെന്ന് നിർദ്ദേശിച്ചത്-
കേരള ഹൈക്കോടതി
►ജസ്റ്റിസ് . ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വി. എം. ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിർദ്ദേശം നൽകിയത്
4. 2024-ലെ അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ കോൺഫറൻസിന് വേദിയാകുന്നത്-
ദുബായ്
5.അടുത്തിടെ, അനിയന്ത്രിതമായി മങ്കിപോക്സ് പടർന്നു പിടിച്ച രാജ്യം-
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
6.ഗവേഷകർ ഇന്ത്യയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ചിലന്തികൾ
* ഹോങ്കോങ്ങിയ നൊവിയ
* മെഡ്‌മാസ പോസ്റ്റിക
* മെഡ്‌മാസ സഗാകസ്
7. പാരിസ് ഒളിമ്പിക്‌സിൽ പുരുഷൻമാരുടെ 57 കി. ഗ്രാം ഗുസ്‌തിയിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയ താരം -
അമൻ സെഹ്റാവത്ത് (ഹരിയാന)
ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി
മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് അമൻ
8. 2024 പാരിസ് ഒളിമ്പിക്‌സ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കുന്ന താരങ്ങൾ-
* പി. ആർ. ശ്രീജേഷ് (ഹോക്കി)
* മനുഭാക്കർ (ഷൂട്ടിംഗ്)
9.പാരിസ് ഒളിമ്പിക്‌സിൽ ഹോക്കിയിൽ വെങ്കല മെഡൽ നേടിയത്-
ഇന്ത്യ (സ്പെയിനിനെ പരാജയപ്പെടുത്തി)
ഹോക്കിയിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സ് മെഡലാണിത്.
► ഹോക്കിയിൽ ഇന്ത്യ 52 വർഷങ്ങൾക്കു ശേഷമാണ് തുടർച്ചയായി രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടുന്നത്
10.സെൻട്രൽ ഏഷ്യൻ വോളിബോൾ അസോസിയേഷൻ (CAVA) വനിതാ നേഷൻസ് ലീഗിൽ കിരീടം നേടിയത്-
ഇന്ത്യ (നേപ്പാളിനെ പരാജയപ്പെടുത്തി)
No comments: