Current Affairs | 05 Sep 2025 | Guides Academy

Current Affairs | 05 Sep 2025 | Guides Academy

1051
2025-ലെ ലോക ബാഡ്‌മിൻ്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ഡബിൾസ് സഖ്യം ഏതാണ്❓
സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി
1052
ഗൂഗിൾ അടുത്തിടെ പുറത്തിറക്കിയ, ചിത്രങ്ങളിൽ മാറ്റം വരുത്തുമ്പോൾ അവയുടെ സ്ഥിരത നിലനിർത്താൻ സഹായിക്കുന്ന പുതിയ AI ഇമേജ് എഡിറ്റിംഗ് ടൂളിന്റെ ഔദ്യോഗിക നാമം എന്താണ്❓
ജെമിനി 5 ഫ്ലാഷ് ഇമേജ് (Nano Banana)
1053
സ്ത്രീകൾക്ക് പ്രതിമാസ സാമ്പത്തിക സഹായം നൽകുന്നതിനായി 'ലാഡോ ലക്ഷ്മ‌ി യോജന' ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ഏതാണ്❓
ഹരിയാന
1054
കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച 'നിരാമയ' ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏത് വിഭാഗത്തിൽപ്പെട്ടവർക്കുള്ളതാണ്❓
ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക വൈകല്യം, ബഹുമുഖ വൈകല്യം എന്നിവയുള്ള ഭിന്നശേഷിക്കാർക്ക്
1055
2025-ലെ പത്മപ്രഭാ പുരസ്‌കാരത്തിന് അർഹനായ സാഹിത്യകാരൻ ആരാണ്❓
ആലങ്കോട് ലീലാകൃഷ്ണൻ
1056
ശ്രീനാരായണഗുരു രചിച്ച ഏത് കൃതിയാണ് 104 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത് ഓക്സ്ഫോർഡ് സർവകലാശാലയ്ക്ക് അടുത്തിടെ സമർപ്പിച്ചത്❓
ദൈവദശകം
1057
നാഷണൽ ആനുവൽ ആൻഡ് ഇൻഡക്‌സ് ഓൺ വുമൺസ് സേഫ്റ്റി (NARI) റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരം ഏതാണ്❓
മുംബൈ
1058
71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കിരീടം നേടിയ ചുണ്ടൻ വള്ളം ഏതാണ്❓
വീയപുരം ചുണ്ടൻ
1059
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ കായിക ദിനമായി ആചരിക്കുന്നത്❓
മേജർ ധ്യാൻ ചന്ദിൻ്റെ
1060
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിൻ്റെ വാർഷിക വ്യവസായ സർവേ (ASI) പ്രകാരം, വ്യവസായ മേഖലയിലെ തൊഴിൽ വളർച്ചയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്❓
തമിഴ്‌നാട്

No comments:

Powered by Blogger.