Daily Current Affairs | 08 December 2023 | Guides Academy

Daily Current Affairs 8/12/2023

1. സർക്കാർ സ്കൂളുകളിലെ ഇന്റർനെറ്റ് സൗകര്യങ്ങളുടെ ലഭ്യതയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം -
കേരളം (94.6%)

രണ്ടാം സ്ഥാനം- ഗുജറാത്ത് (94.2%)

2. ആഗോള ധനകാര്യ പ്രസിദ്ധീകരണമായ ദി ബാങ്കറിന്റെ, 2023-ലെ 'ബാങ്ക് ഓഫ് ദി ഇയർ' പുരസ്കാരത്തിന് അർഹമായത് -
ഫെഡറൽ ബാങ്ക്


3. ബി.ബി.സി.യുടെ പുതിയ ചെയർമാനായി നിയമിതനായ ഇന്ത്യൻ വംശജൻ -
ഡോ. സമീർ ഷാ


4. 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി ചെയർപേഴ്സൺ -
റീത്ത അസവെദോ ഗോമസ് ( പോർച്ചുഗീസ് സംവിധായിക)

ചലച്ചിത്ര ആസ്വാദക പുരസ്കാരമായ ഫിപ്രസി അവാർഡുകൾ നിർണയിക്കുന്ന ജൂറിയുടെ ചെയർമാൻ -
പിയറി സിമോൺ ഗുട്ട്മാൻ

28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ(IFFK) മുഖ്യാതിഥി - നാനാ പഡേക്കർ 


5. സാമൂഹികസുരക്ഷാ പെൻഷൻ മസ്റ്ററിങ്ങിലെ സേവനങ്ങൾ പരിഗണിച്ച് 2023-ലെ നാഷണൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡിന് അർഹമായ കേരളത്തിന്റെ പദ്ധതി-
അക്ഷയ


6. ദേശീയ ഐക്യത്തിനായി പ്രവർത്തിക്കുന്ന മികച്ച സാമൂഹിക പ്രവർത്തകനുള്ള 2023-ലെ മദർ തെരേസ സ്വർണമെഡൽ പുരസ്കാരം ലഭിച്ചത് - അഡ്വ. അനിൽബോസ്

ചെന്നൈ ആസ്ഥാനമായുള്ള ഗ്ലോബൽ ഇക്കണോമിക് പ്രോഗ്രസ് ആൻഡ് റിസർച്ച് ഓർഗനൈസേഷനാണ് പുരസ്കാരം നൽകുന്നത്.


7. ശ്രീനാരായണഗുരുവിന്റെ ആത്മോപദേശശതകത്തിലെ 100 ശ്ലോകങ്ങളെയും ക്യാൻവാസിൽ ചിത്രങ്ങളാക്കി ആവിഷ്കരിച്ച അമേരിക്കൻ സ്വദേശി -
ആൻഡ്രൂ ലാർക്കിൻ 


8. 2023 ഡിസംബറിൽ പുനഃപ്രകാശനം ചെയ്യുന്ന, കീഴരിയൂർ ബോംബ് കേസിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് വി. എ. കേശവൻ നായർ രചിച്ച  പുസ്തകം - ഇരുമ്പഴിക്കുള്ളിൽ

 ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന പ്രധാനസംഭവമാണ് കീഴരിയൂർ ബോംബ് കേസ്.


9. അടുത്തിടെ,15.5 കോടി വർഷംമുമ്പ് ഭൂമിയിൽ ഉണ്ടായിരുന്ന ഇക്തിയോസർ വർഗത്തിൽപ്പെടുന്ന ഒഫ്താൽമോസോറസിന്റെ ഫോസിൽ കണ്ടെത്തിയ രാജ്യം -
ബ്രിട്ടൻ (പീറ്റർബറോ)

No comments:

Powered by Blogger.