Daily Current Affairs | 06 November 2024 | Guides Academy
Daily Current Affairs 06/11/2024
1. സൂര്യനിൽ ജൂലായ് 16ന് സംഭവിച്ച കൊറോണൽ മാസ് ഇഞ്ചക്ഷന്റെ (പ്ലാസ്മയുടെ പുറന്തള്ളൽ ) പ്രഭവസമയം കൃത്യമായി കണക്കാക്കിയ പേടകം - ആദിത്യ L1
🔹 ആദിത്യ L1 ന്റെ വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫാണ് ഇതിന് സഹായിച്ചത്.
🔹 ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ L1 വിക്ഷേപിച്ചത് - 2023 സെപ്റ്റംബർ 2
🔹 ആദിത്യ L1 ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് 2024ജനുവരി ആറിന് L1 പോയിന്റിൽ എത്തിയത്.
🔹 ബംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് ആണ് വി.ഇ.എൽ.സി പെലോട് നിർമ്മിച്ചത്.
2. മരണക്കൂട്ട് എന്ന കൃതിയുടെ രചയിതാവ് - നിയാസ് കരീം
3. ഇന്ത്യയിൽ ആദ്യമായി മരത്തിൽ മാത്രം ജീവിക്കുന്ന ഒരു ഞണ്ടിനെ കണ്ടെത്തിയത് - അഗസ്ത്യമല, പശ്ചിമഘട്ടം
🔹 ശാസ്ത്രനാമം - കാണി മരഞണ്ട്
🔹 ശാസ്ത്രനാമം പൂർണമായും മലയാളത്തിലുള്ള ഏക ജീവി കൂടിയാണിത്.
4.റെയിൽവേയുടെ എല്ലാ സേവനുകളും ലഭ്യമാകുന്ന ആപ്ലിക്കേഷൻ -സൂപ്പർ ആപ്പ്
🔹 സെന്റർ ഫോർ റെയിൽവേ ഇൻഫോർമേഷൻ സിസ്റ്റംസ് ആണ് ആപ്പ് വികസിപ്പിക്കുന്നത്
5. മലയാള സാഹിത്യത്തിലെ സമഗ്ര സംഭവനയ്ക്ക് അന്താരഷ്ട്ര പുസ്തകോത്സവ സമിതി എർപ്പെടുത്തിയ ബാലമണിയമ്മ പുരാസ്കരം ലഭിച്ചത് ഡോ. ചാത്തനാത്ത് അച്യുതനുണ്ണി
🔹സമ്മാനത്തുക- അരലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും
6.സ്പേസ് എക്സ്മായി സഹകരിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്ഥാപനം - ഹെക്സ് 20
🔹ഹെക്സ് 20 പുറത്തിറക്കുന്ന സാറ്റലൈറ്റിന്റെ പേര് - നിള
🔹ഈ ദൗത്യത്തിലൂടെ ഹെക്സ് 20 ഹോസ്റ്റഡ് പേലോഡ് സോലുഷനു കളുടെ തുടക്കം കുറിക്കും
7.2024 ലെ ഡോ. കമറുദ്ദീൻ എൻവിയോൺമെന്റൽ അവാർഡ് നേടിയ പരിസ്ഥിതി പ്രവർത്തകൻ - സത്യഭാമ ദാസ് ബിജു
🔹 ഫ്രോഗ് മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് - സത്യഭാമ ദാസ് ബിജു.
8.2024 നവംബറിൽ അന്തരിച്ച പ്രമുഖ വിവർത്തകനായ മലയാളി - എം.പി. സദാശിവൻ
🔹 വിവിധ ഭാഷകളിൽ നിന്ന് 107 കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
9. ജനന തീയതി കണക്കാക്കാനുള്ള നിർണായക തെളിവായി ആധാറിനെ ആശ്രയിക്കാനാവില്ല എന്ന വിധി പ്രഖ്യാപിച്ചത് - സുപ്രീംകോടതി
10. തടികൊണ്ട് നിർമ്മിച്ച ആദ്യത്തെ ഉപഗ്രഹം സ്പേസെക്സ് ദൗത്യത്തിൽ ബഹിരാകാശത്തേക്ക് കുതിച്ചുയർന്നു.
🔹 തടികൊണ്ട് നിർമ്മിച്ച ആദ്യത്തെ ഉപഗ്രഹമായ ലിഗ്നോസാറ്റ് നിർമ്മിച്ച രാജ്യം- ജപ്പാൻ
🔹 ജപ്പാനിലെ ക്യോട്ടോ സർവകലാശാലയും സുമിടോമ ഫോറസ്ട്രി എന്ന കമ്പനിയുമാണ് ലിഗ്നോസൈറ്റ് നിർമിച്ചത്.
🔹ജപ്പാനിലെ ഹിനോക്കി എന്ന മരമുയോഗിച്ചാണ് ഉപഗ്രഹം നിർമിച്ചിരിക്കുന്നത്.
11. സൂര്യന്റെ കൊറോണയെ കുറിച്ച് പഠിക്കാൻ യൂറോപ്യൻ സ്പേസ് ഏജൻസി ഒരുക്കിയ ഉപഗ്രഹ സംവിധാനം - പ്രോബ -3
🔹 രണ്ടു ഉപഗ്രഹങ്ങൾ അടങ്ങിയ പ്രോബ -3 ഐഎസ്ആർഒ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും.
12.2024 നവംബറിൽ 55 വർഷം തികയുന്ന കേരളത്തിലെ പ്രമുഖ പൊതുമേഖല ധനകാര്യ സ്ഥാപനം - കെ. എസ്. എഫ്. ഇ
🔹 1969 നവംബർ 6 ആറിനാണ് കെഎസ്എഫ്ഇ പ്രവർത്തനം ആരംഭിച്ചത്.
13.ഇന്ത്യൻ കാലാവസ്ഥാ ശാസ്ത്രത്തിന്റെ പിതാവ് - ഡോ. പി. ആർ പിഷാരടി
No comments: